കോഴിക്കോട്: പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ പെൻഷൻ വഞ്ചനാ ദിനാചരണം നടന്നു. ഐ.എൻ.ടിയു.സി അഖിലേന്ത്യാ സെക്രട്ടറി ഡോ.എം.പി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പ്രൊവിഡന്റ് ഫണ്ട് പെൻഷൻകാരുടെ അവകാശങ്ങൾ സംബന്ധിച്ച് കോടതികളുടെ അനുകൂല വിധികൾ അട്ടിമറിക്കാനുള്ള സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ നീക്കം അപലപനീയമാണെന്ന് ഡോ.എം.പി.പത്മനാഭൻ പറഞ്ഞു. പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് വി.സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കാനങ്ങോട്ട് ഹരിദാസ്, സി.ശിവദാസൻ നായർ, കെ.വി.ശശിധരൻ, സി.വിശ്വനാഥൻ, എം.രാമനാഥൻ എന്നിവർ പ്രസംഗിച്ചു.