കോഴിക്കോട്: സംവരണ വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്ന് സവർണർക്ക് ദാനം ചെയ്തതിന് പുറമെ സംവരണ വിഭാഗങ്ങളെ അധിക്ഷേപിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി ഇരിക്കുന്ന കസേര ഏതെന്ന് വിലയിരുത്തുന്നത് നന്നാവുമെന്ന് കെ എൻ.എം മർകസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. നിലവിലെ സാമുദായിക സംവരണത്തിലൂടെ മുസ്‌ലിം സമുദായം അനർഹമായത് വല്ലതും നേടിയെടുത്തിട്ടുണ്ടെങ്കിൽ തെളിയിക്കാൻ സി.പി.എം സെക്രട്ടറി തയ്യാറാകണം. ഭരണഘടനാപരമായി പിന്നാക്ക വിഭാഗങ്ങൾക്ക് അർഹതപ്പെട്ടത് നല്കാൻ തയ്യാറില്ലെങ്കിലും അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണം. ജനറൽ സെക്രട്ടറി സി.പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു.കെ.എൻ.എം മർകസുദ്ദഅ്‌വ പ്രസിഡന്റ് ഡോ. ഇ.കെ അഹ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.