sachidanandan

കോഴിക്കോട്: ഈ വർഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം വിഖ്യാത കവി സച്ചിദാനന്ദന് നൽകും. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. കഥാകൃത്ത് സക്കറിയ ചെയർമാനും നോവലിസ്റ്റ് സാറാ ജോസഫ്, കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം എന്നിവർ അംഗങ്ങളുമായുള്ള സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ്‌കുമാർ എന്നിവർ പറഞ്ഞു.