കുറ്റ്യാടി: തൊട്ടിൽ പാലം വയനാട് ചുരം റോഡിലെ ചുങ്കകുറ്റി പാതയോരത്തെ കെട്ടു മതിൽ പൊട്ടി മണ്ണിടിയുന്നു. ദിവസേനനൂറ് കണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന ചുരം റോഡിൽ യാത്രാ സൗകര്യം വളരെ കുറവാണ്. പ്രകൃതിക്ഷോഭങ്ങളിൽ ഉരുൾപൊട്ടിയും, മണ്ണിടിഞ്ഞ് വീണും റോഡ് സ്തംഭനവും യാത്രാക്ലേശവും ഇവിടെ പതിവാണ്.
തകർന്ന് കരിങ്കൽ തുണ്ടുകളും മണ്ണും താഴെ പതിച്ചിക്കുകയാണ്.
പാതയോരത്തെ ഓവ് ചാലുകളിൽ മണ്ണിടിഞ്ഞ് വീണും, യാത്രക്കാർ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളും കെട്ടി കിടന്ന് മഴക്കാലത്ത് വെള്ളം റോഡിലേക്ക് ഒഴുകി എത്തുന്നതാണ് റോഡ് തകർച്ചയ്ക്ക് പ്രധാന കാരണം.
ചെറിയ വാഹനങ്ങൾ ഇരു ദിശകളിൽ നിന്നും ഒരേ സ്ഥലത്ത് എത്തുമ്പോൾ മുന്നോട്ട് മാറിപോകാൻ പറ്റാത്ത അവസ്ഥയാണ്. റോഡിന്റെ ഒരു വശത്ത് ആഴമേറിയ കൊക്കയും മറുവശത്ത് ഉയർന്ന് തിട്ടയുമുള്ളത് ഭീതി കൂട്ടുകയാണ്.