പുതുപ്പാടി: പുതുപ്പാടി സർവീസ് സഹ.ബാങ്കിന്റെ രണ്ടാമത് നീതി മെഡിക്കൽ സ്റ്റോർ മൈക്കാവിൽ പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.സി വേലായുധൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ടി.എ.മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് മുൻ ഡയറക്ടർ ജോയി സി.കെ, ജനത ലൈബ്രറി ജോയിന്റ് സെക്രട്ടറി ലൈജു തോമസ്, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ജേക്കബ് വി എം, ഏലിയാസ് കണ്ണാണ്ടയിൽ, തോമസ് എന്നിവർ പ്രസംഗിച്ചു. ബാങ്ക് ഡയറക്ടർ ഫൈസൽ.എ സ്വാഗതവും സെക്രട്ടറി മാത്യു എ വി നന്ദിയും പറഞ്ഞു.