devar
ദേവർ കോവിലിൽ കാർഷിക വിളകൾ നശിപ്പിച്ച നിലയിൽ

കുറ്റ്യാടി: ദേവർകോവിൽ നെല്ലോളിചിക്കണ്ടി സൂപ്പി ഹാജിയുടെ കൃഷിഭൂമിയിലെ കാർഷിക വിളകൾ നശിപ്പിച്ചതായി തൊട്ടിൽപാലം പൊലീസിൽ പരാതി നൽകി. വീട്ടിലെ വായോധികനെയും, സ്ത്രീകളെയും കുട്ടികളെയും സംഘം ചേർന്ന് മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. യാതൊരു പ്രകോപനവും ഇല്ലാതെയാണ് സ്ത്രീകളും കുട്ടികളും വയോധികരും താമസിക്കുന്ന സ്ഥലത്ത് എത്തി ആക്രമണം നടത്തിയത്. മർദ്ദനമേറ്റവർ കുറ്റ്യാടി ഗവ: ഹോസ്പ്പിപ്പിറ്റലിൽ ചികിത്സ തേടി. സംഭവത്തിൽ വനിതാകമ്മീഷനും, ഉന്നത പൊലീസ് അധികാരികൾക്കും പരാതി നൽകുവാൻ ഒരുങ്ങുകയാണ് കുടുംബം. പ്രതികൾക്ക് എതിരെ നടപടി എടുക്കണമെന്ന് കോൺഗ്രസും, യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടു. കെ.പി.സി.സി നിർവാഹ കസമിതി അംഗം കെ.പി. രാജന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സ്ഥലം സന്ദർശിച്ചു.