കോഴിക്കോട്: സംവരണ അട്ടിമറിക്കെതിരെ പ്രതികരിക്കുന്നവരെ വർഗീയമായി മുദ്രകുത്തുന്നത് അപലപനീയമാണെന്ന് സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്ലിയാർ. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ പിന്നാക്കം പോയവർക്ക് സമൂഹത്തിൽ തുല്യനീതി ഉറപ്പാക്കുന്നതിനാണ് സംവരണ ആനുകൂല്യം ഭരണഘടന ഉറപ്പു നൽകുന്നത്.എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ അവകാശ സംരക്ഷണ യാത്രയോടനുബന്ധിച്ച് പുറത്തിറക്കിയ അവകാശ പത്രിക പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുബശ്ശിർ തങ്ങൾ ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സുബൈർ മാസ്റ്റർ കുറ്റിക്കാട്ടൂർ, ഒ.പി അഷറഫ് കുറ്റിക്കടവ്, അലി അക്ബർ.പി കറുത്തപറമ്പ്, ഫൈസൽ ഫൈസി മടവൂർ, നൂറുദ്ധീൻ ഫൈസി മുണ്ടുപാറ, റഫീഖ് മാസ്റ്റർ പെരിങ്ങൊളം, പി.ടി മുഹമ്മദ് കാതിയോട്, മിർബാത്ത് തങ്ങൾ താമരശ്ശേരി, അബ്ദുൽ കരീം നിസാമി താത്തൂർ, ശാഫി ഫൈസി പൂവാട്ടുപറമ്പ്, നിയാസ് മാവൂർ തുടങ്ങിയവർ പങ്കെടുത്തു.