pala
ആദിയൂരിൽ ഓർക്കാട്ടേരി ഹൈസ്കൂൾ റോഡ് കാഴ്ച മറക്കും വിധം മുളച്ചുപൊങ്ങുന്ന പാലമരച്ചുവട്

വടകര: ഏറാമല ആദിയൂരിൽ മുറിച്ചുമാറ്റിയ പാലമരച്ചുവട് ഭീഷണിയുയർത്തുന്നു. ഓർക്കാട്ടേരി ഹയർ സെക്കൻഡറി സ്കൂൾ റോഡിനോടു ചേർന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മറിച്ചു മാറ്റിയ പാലയുടെ മുരട് ഭാഗം വളരുന്നതാണ് വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ഒരു പോലെ ഭീഷണിയാവുന്നത്.

ഒരു പോലെ ഭീഷണിയാവുന്നതിനൊപ്പം കഥകളേറെയുള്ള പാലമരം വളരുന്നതാണ് നാട്ടുകാരുടെ സംസാരവിഷയം. യക്ഷിക്കഥയുമായുള്ള വിശ്വാസത്താൽ പതിറ്റാണ്ട് കാലത്തെ മൂപ്പുള്ള പാല മരം മുറിക്കുന്നതിന് മുൻപ് പ്രയാസം നേരിട്ടിരുന്നു. പാല മുറിച്ചു മാറ്റാൻ ആളെ കിട്ടാതെ പ്രയാസപ്പെട്ടിരുന്നത് ചർച്ചയാവുകയും ടി വി, പത്രം തുടങ്ങിയവയിൽ ഒന്നിലേറെ തവണ വാർത്തയുമായിരുന്നു. ഒടുവിൽ 2 വർഷം മുമ്പ് പഞ്ചായത്ത് വാർഡ്‌ മെമ്പർമാർ മുൻകൈയെടുത്താണ് മരം മുറിച്ചു മാറ്റിയ്ത്.