പേരാമ്പ്ര: കേന്ദ്ര ഏജൻസികളെ കൂട്ടുപിടിച്ച് സർക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ മഠത്തിൽ മുക്കിൽ നടന്ന പ്രതിഷേധം സി.പി.എം ആവള ലോക്കൽ സെക്രട്ടറി വി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു.
ടി.വി കുമാരൻ അദ്ധ്യക്ഷത വഹിച്ചു. എ.ബി ബിനോയ് പ്രസംഗിച്ചു. അഖിൽ കേളോത്ത് സ്വാഗതം പറഞ്ഞു. വി.എം വേണു, ഇബ്രാഹിം കൊയിലോത്ത്, പ്രമോദ് ദാസ്, പി.കെ ബാലകൃഷ്ണൻ, കെ. മോഹനൻ എന്നിവർ നേതൃത്വം നൽകി. കൂത്താളി കേളൻമുക്കിൽ നടന്ന എൽ.ഡി.എഫ് പ്രതിഷേധകൂട്ടായ്മ സി.പി.ഐ ലോക്കൽ സെക്രട്ടറി ശശി കിഴക്കൻ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ഇ.വി മധു അദ്ധ്യക്ഷത വഹിച്ചു. പി.സി സജീവൻ, കെ.സി ബീന, പി.കെ ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.