വടകര: പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന 4 പേർ അഴിയൂർ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പത്രിക സമർപ്പിച്ചു. പഞ്ചായത്ത് ഇലക്ഷനിൽ ഉപ വരണാധികാരിയാണ് പഞ്ചായത്ത് സെക്രട്ടറി. 6,9,10,11 വാർഡുകളിൽ ഓരോ നോമിനേഷനാണ് ലഭിച്ചത്. 6.9 10. വാർഡുകളിൽ നോമിനേഷൻ സമർപ്പിച്ച സ്ഥാനാർത്ഥി 3 സെറ്റ് വീതം പത്രികയാണ് സമർപ്പിച്ചത്, കോൺഗ്രസ്, ആർ.എം.പി കക്ഷികളാണ് നോമിനേഷൻ നൽകിയത്.