കൊടിയത്തൂർ: ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് വൈദ്യുതി വിതരണം താറുമാറായി. ചുളളിക്കാപറമ്പ് പന്നിക്കോടിലെ ട്രാൻസ്ഫോർമർ മരം വീണ് വയലിലേക്ക് മറിഞ്ഞു. പലയിടങ്ങളിലും വൈദ്യുതി ലൈനിലേക്ക് മരം വീണതിനാൽ പ്രദേശമാകെ കൂരിരുട്ടിലാണ്.