ബാലുശ്ശേരി: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേരളത്തിലെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എൽ.ഡി .എഫ് ജനകീയ പ്രതിരോധം സംഘടിപ്പിച്ചു. ബാലുശ്ശേരി ടൗണിൽ നടന്ന പ്രതിരോധ സദസ്സ് എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം പി.സുധാകരൻ ഉദ്ഘാടനം ചെയ്തു. സി.കെ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ.കെ. ജയപ്രകാശ്, എൻ. രാജൻ, രാധാകൃഷ്ണൻ കുന്നോത്ത് എന്നിവർ പ്രസംഗിച്ചു.