ചേളന്നൂർ : കക്കോടി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ കുരുവട്ടൂർ, കക്കോടി, ചേളന്നൂർ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് പറഞ്ഞു. മുടങ്ങി കിടക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതി, ജലജീവൻ മിഷൻ പദ്ധതി എന്നിവയിലെ അലംഭാവം തിരഞ്ഞെടുപ്പിലൂടെ ജനം മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ബി.ജെ.പി കക്കോടി ഡിവിഷൻ ജില്ലാ പഞ്ചായത്ത് സ്ഥാനർത്ഥി കെ.സഹദേവന്റെ തിരെഞ്ഞെടുപ്പ് പ്രചരണ കൺവൻഷൻ ചേളന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നും അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സി .പി .സതീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.സഹദേവൻ, പി.എം സുരേഷ്, കെ.വിഷ്ണു മോഹൻ എന്നിവർ പ്രസംഗിച്ചു.