മുക്കം: വായനയിൽനിന്ന് ആളുകൾ അകലുന്ന സാഹചര്യത്തിൽ വനിതകളെ വായനയിലേയ്ക്ക് ആകർഷിക്കാൻ വനിത സൗഹൃദ വായനശാല പ്രവർത്തനമാരംഭിച്ചു. മണാശ്ശേരിയിലെ പൊതുജന വായനശാലയുമായി സഹകരിച്ച് ജെ.സി.ഐ പ്രവർത്തകരാണ് വനിത സൗഹൃദ വായനശാല ആരംഭിച്ചത്. വായനശാലയിലേക്ക് ഇരുനൂറോളം പുസ്തകങ്ങൾ കൈമാറുകയും ചെയ്തു. വായനശാല പ്രസിഡന്റ് മോഹൻദാസ്, ജെ.സി.ഐ പ്രസിഡന്റ് ജോസിലിൻ ജേക്കബ്ബിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. മുക്കം നഗരസഭ മുൻ കൗൺസിലർ ശ്രീദേവി ഇരട്ടങ്ങൽ,ലൈബ്രറി ഭാരവാഹികളായ എൻ.സുനിൽകുമാർ, എം.വി.കൃഷ്ണൻകുട്ടി, ജെ.സി.ഐ അംഗങ്ങളായ സിന്ധു ബിനോ,ബിന്ദു ജയകുമാർ, ഷൈമ അജേഷ്, ആശ, ഷീജ എന്നിവർ സംബന്ധിച്ചു.