കോഴിക്കോട്: ഓൾ കേരള നിധി ഫെഡറേഷൻ കോഴിക്കോട് ജില്ലാ ശിൽപ്പശാല അത്താണിക്കൽ ഗുരുവരാശ്രമത്തിലെ ചൈതന്യ സ്വാമി മെമ്മോറിയൽ ഹാളിൽ നടന്നു. ഫെഡറേഷൻ സംസ്ഥാന ചെയർമാൻ കെ.യു.ഷാജി ശർമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുധീഷ് കേശവപുരി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് രത്‌നാകരൻ വൈശ്രവണ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പി.ബാബു, സംസ്ഥാന കോ ഓർഡിനേറ്റർ രതീഷ് ശർമ്മ, ലീഗൽ അഡ്വൈസർ അംബരീഷ് എന്നിവർ സംസാരിച്ചു.
ഫോട്ടോ: നിധി ഫെഡറേഷൻ ജില്ലാ ശിൽപ്പശാല സംസ്ഥാന ചെയർമാൻ കെ.യു. ഷാജി ശർമ്മ ഉദ്ഘാടനം ചെയ്യുന്നു.