കോഴിക്കോട്: ചക്കോരത്ത്കുളം വാർഡ് ബി.ജെ.പി ഇലക്ഷൻ കമ്മിറ്റി ഓഫീസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു .വാർഡ് കൺവീനർ പ്രവീൺ തളിയിൽ,വാർഡ് ഇൻ ചാർജ് എം.ജഗന്നാഥൻ, ജോ.കൺവീനർ എം.രഘുവീർ, സ്ഥാനാർത്ഥി അനുരാധ തായാട്ട്,നോർത്ത് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.രജിത് കുമാർ. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, സംസ്ഥാന കൗൺസിൽ അംഗം പി.രമണിഭായ്, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് കെ.സുഭാഷ്, പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് എൻ.ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.