കോഴിക്കോട്: ഐ.എസ്.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഖുർ ആൻ പഠിതാക്കളുടെ സംസ്ഥാന സംഗമം ('വെളിച്ചം") നവംബർ 20 ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'ഖുർആൻ നേരിന്റെ നേർവഴി" എന്ന പ്രമേയത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് സംഗമം. 20ന് സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലകോയ മദനി ഉദ്ഘാടനം നിർവഹിക്കും.
ഐ.എസ്.എം പ്രസിഡന്റ് ശരീഫ് മേലേതിൽ, നിസാർ ഒളവണ്ണ, കെ.എം.എ അസീസി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.