കോഴിക്കോട്: കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റാനുതകുന്ന ഗെയിൽ പദ്ധതി പൂർത്തിയാക്കിയതിന് കാലിക്കറ്റ് ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മുഖ്യമന്ത്രിയെ അഭിനന്ദിച്ചു.

ചേംബർ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് സുബൈർ കൊളക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് കുഞ്ഞപ്പൻ, വൈസ് പ്രസിഡന്റ് പി..ആസിഫ്, ജോയിന്റ് സെക്രട്ടറി ടി.പി.വാസു, ട്രഷറർ എം.കെ നാസർ, മുൻ പ്രസിഡന്റ് ടി.പി അഹമ്മദ് കോയ തുടങ്ങിയവർ സംസാരിച്ചു.