1
പി.ടി. മെഹബൂബിന് സിയെസ്കോയുടെ ഉപഹാരം എം.കെ. രാഘവൻ എം.പി. സമ്മാനിക്കുന്നു

കോഴിക്കോട്: മുഖ്യമന്ത്രിയുടെ 2020 ലെ പൊലീസ് സേനാ മെഡൽ നേടിയ കുറ്റിച്ചിറ സ്വദേശിയും മലപ്പുറം റാപ്പിഡ് റെസ്പോപോൺസ് ആൻഡ് റസ്ക്യൂ സേന അസി.കമാൻഡൻ്റുമായ പി.ടി. മെഹബൂബിനെ സിയെസ്കൊ ആദരിച്ചു. എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ പരപ്പിൽ സ്കൂളിനും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ തെക്കെപ്പുറത്തെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും പുരസ്ക്കാരങ്ങൾ നൽകി. ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോ: കെ.എം. നസീർ മുഖ്യാതിഥിയായിരുന്നു. സിയെസ്കൊ പ്രസിഡന്റ് ഡോ: ഒ.പി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എൻ.വലീദ്, വൈസ് പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി, സെക്രട്ടറി ബി.വി.മുഹമ്മദ് അശ്റഫ് എന്നിവർ പ്രസംഗിച്ചു.