കോഴിക്കോട്: എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പറായി ഏഴാം തവണയും തെരഞ്ഞെടുക്കപ്പെട്ട പി.എം. രവീന്ദ്രന് ചേളന്നൂർ സ്കൂളിൽ ഇന്ന് സ്വീകരണം നൽകും. 2002 മുതൽ പി.എം. രവീന്ദ്രൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പറായിരിക്കെയാണ് ചേളന്നൂർ എസ്. എൻ ട്രസ്റ്റിന് കീഴിൽ കോഴിക്കോട് ജില്ലയിലെ സ്ഥാപനങ്ങളുടെ സമഗ്ര പുരോഗതി സാധ്യമായതെന്ന് അധികൃതർ പറഞ്ഞു. ഇന്ന് 11 മണിക്ക് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ എസ്. എൻ.എജ്യുക്കേഷൻ കോപ്ലക്സിലെ സ്ഥാപന മേധാവികളും മറ്റ് പ്രമുഖരും പങ്കെടുക്കും.