raghavan
യു.ടി.ഇ.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ നിലപാട് അറിയിക്കൽ സമരം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്:കേരളത്തിലെ ഇടതുപക്ഷ സർക്കാർ യുവജനങ്ങളെ വഞ്ചിച്ച് പി.എസ്.സിയെ നോക്കുകുത്തിയാക്കി നടത്തുന്ന പിൻവാതിൽ നിയമനങ്ങൾക്ക് ജനങ്ങൾ തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്ന് എം.കെ രാഘവൻ എം.പി പറഞ്ഞു. യുണൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ( യു.ടി.ഇ.എഫ്) കോഴിക്കോട് ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച നിലപാട് അറിയിക്കൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലര വർഷം കൊണ്ട് കവർന്നെടുത്ത ആനുകൂല്യങ്ങളും ലഭിക്കാനുള്ള ആനുകൂല്യങ്ങളും നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ചെയർമാൻ കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു . കെ. പ്രദീപൻ, ടി.അശാക് കുമാർ, അബ്ദുൾ ഗഫൂർ എ.പി. ,ഷാജു.പി. കൃഷ്ണൻ, അസമത്തുള്ള ഖാൻ, സെബാസ്റ്റ്യൻ ജോൺ, അബ്ദുള്ള അരയതോട്, ഹനീവ പനായി , പ്രേമംനാഥ് മംഗലശ്ശേരി,എം ഷിബു എന്നിവർ പ്രസംഗിച്ചു.