karat

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസൽ ഇടതു സ്വതന്ത്രനായി തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വം കുന്ദമംഗലം മണ്ഡലം ഇടതുമുന്നണി സ്വതന്ത്ര എം.എൽ.എ പി.ടി.എ റഹീം പ്രഖ്യാപിച്ചിരുന്നു. സ്ഥാനാർത്ഥിത്വം വിവാദമായ സാഹചര്യത്തിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ നേതാക്കൾ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് അറിയുന്നത്.

എന്നാൽ, ഏതെങ്കിലും ഒരു നഗരസഭയുടെ സ്ഥാനാർത്ഥിനിർണയത്തിൽ ഒരിക്കലും ജില്ലാ കമ്മിറ്റി ഇടപെടാറില്ലെന്നായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ വിശദീകരണം. വിവാദമുയർന്ന പശ്ചാത്തലത്തിൽ താൻ സ്വയം പിന്മാറിയതാണെന്ന് കാരാട്ട് ഫൈസൽ പറഞ്ഞു.

നിലവിൽ കൊടുവള്ളി നഗരസഭയിലേക്ക് ഇടത് പിന്തുണയോടെ ജയിച്ച സ്വതന്ത്ര കൗൺസിലറാണ്.