ngoa
എൻ.ജി.ഒ അസോസിയേഷൻ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സദസ് ജില്ലാ പ്രസിഡന്റ് കെ.പ്രദീപൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: അപാകതകൾ നിറഞ്ഞ ഓൺലൈൻ കരട് സ്ഥലംമാറ്റ ഉത്തരവിനെതിരെ എൻ.ജി.ഒ അസോസിയേഷൻ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസിന് മുന്നിൽ പ്രതിഷേധ സദസ് നടത്തി. ജില്ലാ പ്രസിഡന്റ് കെ.പ്രദീപൻ ഉദ്ഘാടനം ചെയ്തു. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഓൺലൈൻ സ്ഥലംമാറ്റ ഉത്തരവിന്റെ കരട് രേഖ പിൻവലിച്ച് പുതുക്കിയ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് കെ. പ്രദീപൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം കെ.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. ഷിബു, ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശേരി, സന്തോഷ് കുനിയിൽ, പി. നിസാർ തുടങ്ങിയവർ പ്രസംഗിച്ചു.