കോഴിക്കോട്: മലബാറിന്റെ സമഗ്ര വികസനത്തിന് വേഗം കൂട്ടാൻ കോഴിക്കോട് നിന്ന് നിർത്തലാക്കിയ വലിയ വിമാന സർവീസും ഹജ്ജ് എംബാർക്കേഷൻ കേന്ദ്രവും, ചരക്ക് വിമാന സർവീസും പുനരാരംഭിക്കണമെന്ന് മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ ചെയർമാൻ ഡോ. എ വി അനൂപ്, എയർപോർട്ട് ഉപദേശക സമിതി അംഗം ഷെവലിയർ സി. ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വ.എം. കെ. അയ്യപ്പൻ, ഖജാൻജി എം. വി. കുഞ്ഞാമു എന്നിവർ വ്യോമയാന മന്ത്രിയോടും ഡി.ജി.സി.എയോടും ഓൺലൈൻ നിവേദനം വഴി അഭ്യർത്ഥിച്ചു.
ഡി.ജി.സി.എ, ഐ.സി.എ.ഒ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതും സുരക്ഷയ്ക്ക് മുന്തിയ പരിഗണന നൽകുന്ന എമിറേറ്റ്സ്, സൗദി, ഖത്തർ, എയർ ഇന്ത്യ എന്നീ എയർലൈൻസുകൾ അവരുടെ സുരക്ഷാ പരിശോധനകൾക്ക് ശേഷം സർവീസ് നടത്തുവാൻ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ അപകടം കഴിഞ്ഞ 100 ദിവസത്തിലധികം പിന്നിട്ടിട്ടും താൽക്കാലികമായി നിർത്തലാക്കിയ വലിയ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. ഭൂരിപക്ഷം ഹജ്ജ് യാത്രക്കാരും മലബാറിൽ നിന്നുളളവരും ദീപ് നിവാസികളുമായിരുന്നിട്ടും ഹജ്ജ് എംബാർക്കേഷൻ കേന്ദ്രം അനുവദിക്കാത്തതിൽ ആശങ്കയുണ്ടെന്നും നിവേദനത്തിൽ വ്യക്തമാക്കി.