കോഴിക്കോട്: ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് ഹനുമാൻ സേന കേന്ദ്ര കാര്യാലയത്തിൽ ദീപം തെളിച്ച് ചടങ്ങുകൾ ഒരുക്കി. ചെയർമാൻ എ.എം.ഭക്തവത്സലന്റെ നേതൃത്വത്തിൽ ശ്രീരാമ ആഞ്ജനേയ അഷ്ടോത്തര പൂജ നടന്നു. വിദ്യാധരൻ ആനന്ദ് സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തി. ചടങ്ങിൽ രാംദാസ് വേങ്ങേരി, സംഗീത് ചേവായൂർ, പുരുഷു സ്വാമി, എൻ.എം. ഷനൂപ് തുടങ്ങിയവർ സംബന്ധിച്ചു.
മധുരപലഹാര വിതരണവുമുണ്ടായിരുന്നു.