vid
kvid

കോഴിക്കോട്: രണ്ട് ദിവസത്തെ ആശ്വാസത്തിന് മങ്ങലേൽപ്പിച്ച് ജില്ലയില്‍ വീണ്ടും കൊവിഡ് രോഗികൾ വർദ്ധിച്ചു. ഇന്നലെ 644 പേർക്ക് പോസിറ്റീവായി. വിദേശത്ത് നിന്നെത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 614 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5630 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7968 ആയി. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലായിരുന്ന 831 പേര്‍ രോഗമുക്തി നേടി. കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാർ 230. വീടുകളില്‍ ചികിത്സയിലുളളവര്‍- 5493.മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍- 110.

സമ്പര്‍ക്കം

കോഴിക്കോട് കോര്‍പ്പറേഷന്‍- 194, മൂടാടി - 44, ചോറോട് - 27, ഫറോക്ക് - 24, ഏറാമല - 19, ചേമഞ്ചേരി - 18, കൊയിലാണ്ടി - 18.