വടകര: തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡ് കുട്ടോത്ത് ഡിവിഷനിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി സുബീഷ് പുതിയെടുത്തിന് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക ഡി.വൈ.എഫ്.ഐ മേമുണ്ട മേഖലാ കമ്മിറ്റി കൈമാറി. ജില്ലാ കമ്മിറ്റി അംഗം എം.കെ വികേഷ് തുക കൈമാറി. മേഖല സെക്രട്ടറി രാഗേഷ് പുറ്റാറത്ത്, വൈസ് പ്രസിഡന്റ് ദിവിൻ മേമുണ്ട എന്നിവർ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ മേമുണ്ട മേഖല കമ്മിറ്റി പ്രസിഡന്റാണ് സുബീഷ് പുതിയെടുത്ത്.