ആക്കോട്: ആക്കോട് ഇസ്ലാമിക് സെന്ററിന്റെ 18ാം വാർഷികം ഇസ്ലാമിക് സെന്റർ സംരക്ഷണത്തിൽ കഴിയുന്ന അനാഥ യുവതികൾക്ക് മംഗല്യമൊരുക്കി ശ്രദ്ധേയമായി. ഇസ്ലാമിക് സെന്റർ ചാപ്റ്റർ കമ്മിറ്റികളായ ഖത്തർ, ജിദ്ദ, മദീന, ബംഗളൂരു, പാനൂർ, അഞ്ചരക്കണ്ടി, ഇരിട്ടി, ഫറോക്ക്, എടവണ്ണപ്പാറ എന്നീ കമ്മിറ്റികളും സ്വദേശത്തും വിദേശത്തുമുള്ള സുമനസ്സുകളുമാണ് ആവശ്യമായ സാമ്പത്തിക സഹായം നൽകിയത്. നികാഹ് കർമ്മത്തിന് ആക്കോട് ഇസ്ലാമിക് സെന്റർ പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. വി. അബ്ദുൽ അസീസ് ഫൈസി പാതിരമണ്ണ ഖുതുബയും ബാവ ഹുദവി പറപ്പൂർ പ്രാർത്ഥനയും നിർവഹിച്ചു.സമസ്ത ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ മുഖ്യഥിതിയായിരുന്നു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി വധൂവരന്മാക്ക് വിവാഹസമ്മാനം കൈമാറി. ടീ ടൈം ബഷീർ, ഹമീദ് ഫൈസി അമ്പലക്കടവ്, പ്രമോദ് ദാസ്, ആലിയ നിസാർ, ബ്ലാത്തൂർ അബൂബക്കർ ഹാജി, എൻ.കെ. ഇബ്രാഹിം ഹാജി കുറിഞ്ഞാലിയോട്, കുറുവാളി മമ്മു ഹാജി, സി.പി. യൂസുഫ് ഹാജി തുവ്വക്കുന്ന്, സുലൈമാൻ ഹാജി കുറിഞ്ഞാലിയോട്, വി.കെ മുഹമ്മദ് പേങ്ങാട്, എ.പി. ഇസ്മായിൽ കടവത്തൂർ, കെ.പി. മുഹമ്മദ് ഹാജി പാനൂർ, യഅ്ഖൂബ് ഹാജി പൊയിലൂർ, വി.പി. ഇസ്മായിൽ ഹാജി കടവത്തൂർ, സി.വി.എ കബീർ, പൂതാല മുഹമ്മദ്, വി.കെ. നാസർ ഹാജി, വി.കെ. ഹാരിസ് ഹാജി ആശംസകളർപ്പിച്ചു. മുസ്തഫ ഹുദവി ആക്കോട് സ്വാഗതവും ഡോ. എ.ടി അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.