photo
എച്ച്.എം.എസ്.നേതാവായിരുന്ന കെ.ടി. രവീന്ദ്രൻ ഒന്നാം ചരമവാർഷികത്തോടനുബന്നിച്ചു നടന്ന അനുസ്മരണ പരിപാടി എച്ച്.എം.എസ്. ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: എച്ച്.എം.എസ്. ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റും എൽ.ജെ.ഡി. നേതാവുമായിരുന്ന കെ.ടി. രവീന്ദ്രന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു.ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എച്ച്.എം.എസ്. മണ്ഡലം പ്രസിഡന്റ് എ.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം.എസ്. ദിനേശൻ പനങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി. സന്തോഷ് കുറുമ്പൊയിൽ, പി.കെ. ബാലൻ, ഉള്ളിയേരി ദിവാകരൻ, സി.കെ. രാഘവൻ, എ.പി. അമ്മത്, വിജേഷ് ഇല്ലത്ത്, എ. ഭാസ്ക്കരൻ, ഷൈമ കോറോത്ത് എന്നിവർ പ്രസംഗിച്ചു.