കുറ്റ്യാടി: തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തിരക്കിനിടയിലും നാട്ടിലെ മരണപ്പെട്ട ആളുടെ ശവ സംസ്‌കാരം നടത്താൻ പി.പി.കിറ്റ് അണിഞ്ഞ് എത്തിയത് കുന്നുമ്മൽ പഞ്ചായത്ത് പിലാച്ചേരി മൂന്നാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായ വടക്കയിൽ വിജിലേഷാണ്.
പാതിരിപ്പറ്റ സ്വദേശിയായ എഴുപതുകാരൻ വാർധക്യസഹജമായ
അസുഖം ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം
വീട്ടിൽ എത്തിയ ഇദ്ദേഹത്തിന്ന് രോഗം മൂർച്ചിക്കുകയും മരണപ്പെടുകയുമായിരുന്നു.
സംസ്‌കാര ചടങ്ങ് കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തണമെന്നുള്ളതിനാൽ വിജിലേഷിന്റെയും ആർ.ആർ. ടി അംഗങ്ങളുടേയും നേതൃത്വത്തിൽ ചടങ്ങ് നടത്തുകയായിരുന്നു.
നിലവിൽ കുന്നുമ്മൽ പഞ്ചായത്ത് മെമ്പർ ആയി പ്രവർത്തിക്കുന്ന വിജേഷ് പഞ്ചായത്തിലെ മിക്ക ജീവകാരുണ്യ, സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമാണ്.