 
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പുതിയറ 27 ഡിവിഷൻ സ്ഥാനാർത്ഥിയായ യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ ടി.രനീഷിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തുക എസ്.കെ പൊറ്റെക്കാടിന്റെ മകൾ സുമിത്ര ജയപ്രകാശ് നൽകി. യുവമോർച്ച ജില്ലാ മീഡിയ ഇൻചാർജ്ജ് നിപിൻ കൃഷ്ണൻ, അഭിലാഷ് കെ,ശ്യാം, സുനിൽകുമാർ, രാധാകൃഷ്ണൻ, വിഭീഷ് എന്നിവർ സംബന്ധിച്ചു.