താമരശ്ശേരി: ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ അട്ടിമറിക്കുന്ന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുനൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ താമരശ്ശേരി താലൂക്ക് ഓഫീസിനു മുന്നിൽ നിലപാട് അറിയിക്കൽ സമരം നടത്തി. യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാൻ പി.കെ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പി.ജെ.ദേവസ്യ, എസ്.ഇ.യു ജില്ലാ സെക്രട്ടറി റഷീദ് തട്ടൂർ, കെ.എച്ച്.എസ്.ടി.യു.ജില്ലാ സെക്രട്ടറി ആർ.കെ.ഷാഫി, എച്ച്.എസ്.എസ്.ടി.എ. മേഖല പ്രസിഡന്റ് അഫ്സൽ.കെ.എ, സെറ്റൊ താലൂക്ക് കൺവീനർ പി.നന്ദകുമാർ, പി.അരുൺ തുടങ്ങിയവർ പ്രസംഗിച്ചു.