sandra
'ഒരു മാമ്പഴകാലത്ത്' ഷോർട്ട് ഫിലിമിലെ പ്രധാന നടി സാന്ദ്ര കല്ല്യാണിന് വായനശാലാ പ്രസിഡന്റ് അശോകൻ മാസ്റ്റർ ഉപഹാരം നൽകുന്നു

കാക്കൂർ: അരങ്ങിലും അണിയറയിലും കുട്ടിക്കൂട്ടം ഒത്തുചേർന്നൊരുക്കിയ ഹ്രസ്വചിത്രം ഉടൻ പ്രദർശനത്തിനെത്തും. ഗ്രാമീണ റീഡിംഗ് റൂം ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന സിനിമ ശില്പശാലയിൽ പങ്കെടുത്ത കുട്ടികളാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ ആസ്പദമാക്കി 'ഒരു മാമ്പഴക്കാലം' സിനിമ ഒരുക്കിയിരിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ രതീഷ് കല്യാൺ തിരക്കഥ രചന, കാമറ, സിനിമാഭാഷ്യം, ഫ്രെയിമുകൾ ഒരുക്കേണ്ട വിധം എന്നിവയെ കുറിച്ചും ഷാജി കാക്കൂർ അഭിനയത്തെ കുറിച്ചും കുട്ടികൾക്ക് ശിൽപ്പശാലയിൽ ക്ലാസെടുത്തു. സാങ്കേതിക നിർദ്ദേശങ്ങൾ നൽകിയ ശേഷം കുട്ടികൾക്ക് സ്വതന്ത്രമായി ചിത്രമൊരുക്കാൻ വായനശാല അവസരമൊരുക്കി. തിരക്കഥ: നീഹാര, ക്യാമറ, എഡിറ്റിംഗ്: നിവേദ് പിസി പാലം, മേക്കപ്പ്: വേദ കല്യാൺ. ആദിനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിഷേക്, സാന്ദ്ര കല്യാൺ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തും. ശില്പശാലയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജനാർദ്ദനൻ മാസ്റ്റർ വിശിഷ്ടാതിഥിയായി. വായനശാല പ്രസിഡന്റ് അശോകൻ. പി ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.

.