കോഴിക്കോട്: ജില്ലയിൽ കൊവിഡ് രോഗികളുടെ ഗ്രാഫ് ഉയർന്നു നിൽക്കുകയാണ്. ഇന്നലെ 811 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ അഞ്ച് പേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 11 പേർക്കും പോസിറ്റീവായി. 63 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 732 പേർക്കാണ് രോഗം ബാധിച്ചത്. 8899 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികൾ 7853. ആരോഗ്യ പ്രവർത്തകരായ 11 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 7853 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. 240 മറ്റ് ജില്ലക്കാരും കോഴിക്കോട് ചികിത്സയിലുണ്ട്. വീടുകളിൽ ചികിത്സയിലുള്ളവർ - 5229, പഞ്ചായത്ത് തല കെയർ സെന്ററുകൾ - 221.കോഴിക്കോട് സ്വദേശികളായ108 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലുണ്ട്. അതെസമയം ചികിത്സയിലായിരുന്ന 920 പേർ രോഗമുക്തിനേടി.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ - 194, കക്കോടി - 33, ഫറോക്ക് - 27, രാമനാട്ടുകര - 27, വടകര - 26, കടലുണ്ടി - 25, ഒളവണ്ണ - 23, പയ്യോളി - 22, കുന്ദമംഗലം - 20.