കോഴിക്കോട്: നവംബർ 26ന് രാജ്യവ്യാപകമായി നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം എൽ.ഐ.സി ജീവനക്കാർ എൽ.ഐ.സി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
എൽ.ഐ.സിയുടെ ഓഹരി വിൽപ്പന നീക്കം ഉപേക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, തൊഴിലാളി വിരുദ്ധ കോഡുകൾ പിൻവലിക്കുക, കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നവംബർ 26 ന് തൊഴിലാളികളും ജീവനക്കാരും രാജ്യവ്യാപകമായി പണിമുടക്കുന്നത്.
കോഴിക്കോട് മാനാഞ്ചിറ എൽ.ഐ.സി ഡിവിഷണൽ ഓഫീസിൽ നടന്ന പ്രകടനത്തിന് പി.പി. കൃഷ്ണൻ, ഐ.കെ.ബിജു, എം.ജെ.ശ്രീരാം എന്നിവർ നേതൃത്വം നൽകി. പി.കെ.ഭാഗ്യബിന്ദു (ട്രഷറർ, എൽ.ഐ.സി.ഇ.യു, കോഴിക്കോട് ഡിവിഷൻ) സംസാരിച്ചു. കോഴിക്കോട് സി.എ. ബ്രാഞ്ചിൽ നടന്ന പ്രകടനത്തിന് കെ.നിഷ.നേതൃത്വം നൽകി. യു. പ്രദീപൻ (വൈസ് പ്രസിഡണ്ട്, എൽ.ഐ.സി.ഇ.യു) സംസാരിച്ചു. പേരാമ്പ്രയിൽ നടന്ന പ്രകടനത്തിന് പി. സുരേഷ് നേതൃത്വം നൽകി. പി.പി.ഭാസ്‌കരൻ സംസാരിച്ചു. വടകരയിൽ പി.ശശിധരൻ സംസാരിച്ചു. ഇ.ഗംഗാധരൻ നേതൃത്വം നൽകി. കൊയിലാണ്ടിയിൽ നടന്ന പ്രകടനത്തിന് ഷാലു രാജ് നേതൃത്വം നൽകി. യുനസ്.വി.എം സംസാരിച്ചു. താമരശ്ശേരിയിൽ നടന്ന പ്രകടനത്തിന് കെ.വി.നാരായണി നേതൃത്വം കൊടുത്തു. വി.ജി.സുകു, ആന്റണി തോമസ് എന്നിവർ സംസാരിച്ചു. രാമനാട്ടുകരയിൽ നടന്ന പ്രകടനത്തിന് പി.രാജേന്ദ്രൻ, ടി.രമേശൻ എന്നിവർ നേതൃത്വം നൽകി. എം.പി.അപ്പുണ്ണി സംസാരിച്ചു. കോഴിക്കോട് ബ്രാഞ്ച് ഒന്നിൽ നടന്ന പ്രകടനത്തിന് വി.ശശികുമാർ നേതൃത്വം നൽകി. കോഴിക്കോട് ബ്രാഞ്ച് രണ്ടിൽ നടന്ന പ്രകടനത്തിന് എ.ഉമേഷ് നേതൃത്വം നൽകി. പി.സുന്ദരൻ, ടി.സി.ബസന്ത് എന്നിവർ സംസാരിച്ചു.