jabbar
കേരളകൗമുദി ലേഖകൻ ജബ്ബാറിന് മെജസ്റ്റിക്ക് ക്ലബ്ബിന്റെ ഉപഹാരം പ്രസ് ഫോറം അംഗം മുഹമ്മദ് കക്കാട് നൽകുന്നു

കൊടിയത്തൂർ: മെജസ്റ്റിക്ക് ക്ലബ്ബ് കൊടിയത്തൂരും നെഹ്റു യുവ കേന്ദ്രയും സംയുക്തമായി ദേശീയ പത്രപ്രവർത്തന ദിനത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. മുക്കം പ്രസ് ഫോറം പ്രസിഡന്റ് ഫസൽ ബാബു ഉദ്ഘാടനം ചെയ്തു. മുജീബ് കുയ്യിൽ അദ്ധ്യക്ഷത വഹിച്ചു. മീഡിയവൺ സീനിയർ മാനേജർ ബർഷാദ് വിഷയാവതരണം നടത്തി.

ദീർഘകാലമായി കൊടിയത്തൂരിൽ പത്രപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന കേരളകൗമുദി ലേഖകൻ കൗമുദി ജബ്ബാറിന് മെജസ്റ്റിക്ക് ക്ലബ്ബിന്റെ ആദരം പ്രസ് ഫോറം അംഗം മുഹമ്മദ് കക്കാട് നൽകി.
മുഹമ്മദ് കക്കാട് ച്രന്ദ്രിക), ജബ്ബാർ (കേരളകൗമുദി), ഫൈസൽ പുതുക്കുടി (മാധ്യമം), അസീസ് ടി.കെ (സിറാജ്), ഷാമിൽ കെ, റിനീഷ് കളത്തിങ്ങൽ എന്നിവർ പ്രസംഗിച്ചു. കെ.പി. അഷ്റഫ് സ്വാഗതവും എൻ.കെ സുഹൈർ നന്ദിയും പറഞ്ഞു .