കൽപ്പറ്റ: ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 16 ഡിവിഷനുകളിൽ 10 ഡിവിഷനുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. തവിഞ്ഞാൽ -മീനാക്ഷി രാമൻ, തിരുനെല്ലി -ഷൈനി ജോസ്, മുള്ളൻകൊല്ലി -ബീന തരിമാംകുന്നേൽ, പുൽപ്പള്ളി -ഉഷാതമ്പി, ചീരാൽ -അമൽ ജോയി, തോമാട്ടുചാൽ -സീതാവിജയൻ, അമ്പലവയൽ -കെ.കെ.വിശ്വനാഥൻ, മുട്ടിൽ -ഷംസാദ് മരയ്ക്കാർ, പൊഴുതന -കെ.എൽ.പൗലോസ്, എടവക -ശ്രീകാന്ത് പട്ടയൻ എന്നിവരാണ് സ്ഥാനാർത്ഥികൾ.