athira
ചേളന്നൂർ 15 -ാം വാർഡിൽ എ.ബി.വി.പി പ്രവർത്തക വി.ആതിര റിട്ടേണിങ്ങ് ഓഫീസർ സരോജിനി സി. മുമ്പാകെ പത്രിക നൽകുന്നു.

ചേളന്നൂർ: ചേളന്നൂർ പഞ്ചായത്തിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടികയിൽ വിദ്യാർത്ഥി സംഘടനാ നേതാവ് 21കാരി ആതിരയും 22 കാരൻ അർജുനും ഇടം നേടി. പതിനഞ്ചാം വാർഡിലും രണ്ടാം വാർഡിലുമായി ഇവർ പത്രിക നൽകി. ഒന്ന്, എഴ് ജനറൽ വാർഡുകളിൽ എസ്.സി, എസ്.ടി ക്കാരെ നിറുത്തി. ജനറൽ വാർഡായ 20 ൽ അഡ്വ.മഞ്ജു പ്രേംജിത്ത് അടക്കം 12 വനിതകളുണ്ട് പട്ടികയിൽ. മുന്നാക്ക സമുദായ പാർട്ടിയായ ഡി.എസ്. ജെ.പി ജില്ലാ സമിതി അംഗം നവനീത് കുമാർ ചേളന്നൂർ പതിനൊന്നിലും ബി.ജെ.പി മുന്നണിയിൽ ജനവിധി തേടുന്നുണ്ട്.