​ഫറോക്ക്: ​സ്ഥാനാർത്ഥിയ്ക്ക് കെട്ടിവെയ്ക്കാനുള്ള തുക നാഷണൽ ഫുട്പാത്ത് ഉന്തുവണ്ടി പെട്ടിക്കട ​ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.​യു .സി)​ നൽകി​.​ യൂണിയൻ ഫറോക്ക് യൂണിറ്റാണ് മുനിസിപ്പാലിറ്റി നാലാം വാർഡ് ​യു.ഡി.എഫ് ​ സ്വതന്ത്ര സ്ഥാനാർത്ഥി ​വി.എ.വിധുബാലയ്ക്ക് കെട്ടി വെയ്ക്കാനുള്ള തുക നൽകിയത്.​ സംസ്ഥാന ട്രഷറർ എം.സതീഷ്കുമാർ തുക കൈമാറി.സ്ഥാനാർത്ഥിയെ മുതിർന്ന ഐ.എൻ.ടി.യു.സി നേതാവ് കെ.ടി.വിജയൻ ​ഷാൾ ​ അണിയിച്ചു​.ജി.മോഹനൻ, ചെറുകുറ്റി ബാബു, കുറ്റിങ്ങാംപറമ്പിൽ മുഹമ്മദ്,പി.മുഹമ്മദ്കുട്ടി​ എന്നിവർ പങ്കെടുത്തു.