മുക്കം:മുക്കം നഗരസഭയിലെ പതിനഞ്ചാം ഡിവിഷനിലെ കയ്യിട്ടാപൊയിലിൽ കിഴക്കുംപാടം- ഉരുളൻകുന്ന്- പുറ്റാട്ട് കുടിവെള്ള പദ്ധതിക്ക് 38.6 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോർജ് എം തോമസ് എം.എൽ.എ. അറിയിച്ചു. പട്ടികജാതിവകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. കേരള വാട്ടർ അതോറിറ്റിയാണ് ടെൻഡർ നൽകി പദ്ധതി നടപ്പിലാക്കുക. 65 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.