കോഴിക്കോട്: ലോക കുട്ടികൾക്കെതിരായ അതിക്രമം തടയൽ ദിനത്തിൽ ഐ.എം.എ, തണൽ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബോധവത്ക്കരണ വെബിനാർ ഇന്ന് വൈകീട്ട് 6 മുതൽ എട്ട് മണി വരെ കോഴിക്കോട് ഐ.എം.എ ഹാളിൽ നടക്കും. മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ഐ.എം.എ കോഴിക്കോട് പ്രസിഡന്റ് ഡോ.രാകേഷ് എസ്.വി അദ്ധ്യക്ഷത വഹിക്കും. ബച്ച്പൻ ബച്ചാവോ ആന്ദോളൻ ഡയറക്ടർ സമ്പൂർണ ബെഹ്റ മുഖ്യപ്രഭാഷണം നടത്തും.ഡോ.രാജു ബൽറാം, ഡോ.എം.ജി.വിജയകുമാർ, രാജഗോപാലൻ പുതുശേരി എന്നിവർ പ്രസംഗിക്കും.ഡോ.പി.എൻ സുരേഷ് കുമാർ, ഡോ.വർഷ വിദ്യാധരൻ എന്നിവർ ക്ലാസെടുക്കും. തണൽ സെക്രട്ടറി ഡോ.എ.കെ.അബ്ദുൾ ഖാദർ സ്വാഗതവും ഡോ.മിഥുൻ ശശി നന്ദിയും പറയും.