img20201118
രണ്ടാം ക്ലാസുകാരൻ ബദരിനാഥിന് കാരശ്ശേരി ബാങ്ക് ചെയർമാൻ എ.കെ.അബ്ദുറഹിമാൻ മൊബൈൽ ഫോൺ കൈമാറുന്നു

മുക്കം: ടി.വിയും ഫോണുമില്ലാതെ പഠനം പ്രതിസന്ധിയിലായ വിദ്യാർത്ഥിക്ക് കാരശ്ശേരി ബാങ്കിന്റെ കാരുണ്യം. താമസയോഗ്യമായ വീടുപോലുമില്ലാതെ പ്രയാസപ്പെടുന്ന ബബീഷ്-ലീന ദമ്പതികളുടെ മകനും കാരശ്ശേരി യു.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ ബദരിനാഥിനാണ് ബാങ്ക് മൊബൈൽ ഫോൺ നൽകിയത്. ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹിമാൻ ഫോൺ കൈമാറി. ഡയറക്ടർ ശോഭ കാരശ്ശേരി സംബന്ധിച്ചു.