കോഴിക്കോട്: ആർ.എസ്.പി ബോൾഷെവിക്ക് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ സെക്രട്ടറിയായി എം.വി ഹരിദാസൻ തലയാടിനെ തെരഞ്ഞെടുത്തു. തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ നൽകാനും മുഴുവൻ സ്ഥാനാർത്ഥികളെയും വിജയിപ്പിക്കാനുമുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ദാമോദരൻ കമ്മങ്ങാട് അദ്ധ്യക്ഷത വഹിച്ചു.