കോഴിക്കോട്: ചൈൽഡ് ലൈൻ കോഴിക്കോട്, ജുവനൈൽ വിംഗ് കോഴിക്കോട് സിറ്റിയും സംയുക്തമായി റൈഡ് ഫോർ സേഫ് ചൈൽഡ് ഹുഡ് എന്ന പേരിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പൊലീസ് മേധാവി എ.വി.ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു. ജുവനൈൽ വിംഗ് സബ് ഇൻസ്‌പെക്ടർ ശശികുമാർ,ചൈൽഡ്‌ലൈൻ കോ ഓർഡിനേറ്റർ കുഞ്ഞോയി തുടങ്ങിയവർ സംബന്ധിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റാലിയ്ക്ക് സ്വീകരണം നൽകി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നാലാം പ്ലാറ്റ്ഫോമിൽ സമാപിച്ച റൈഡിന് ആർ.പി.എഫ്, റെയിൽവേ പൊലീസ് ,റെയിൽവേ ചൈൽഡ് ഹെല്പ് ഡെസ്‌ക് എന്നിവർ സ്വീകരണം നൽകി. റെയിൽവേ പൊലീസ് സബ് ഇൻസ്‌പെക്ടർ പി.കെ ബഷീർ, ആർ.പി.എഫ് ഇൻസ്‌പെക്ടർ അജയ് കുമാർ, സബ് ഇൻസ്‌പെക്ടർ കെ.എം .സുനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. റെയിൽവേ ചൈൽഡ് ലൈൻ കോഴിക്കോട് ജില്ലാ കോ ഓർഡിനേറ്റർ മുഹമ്മദ് അഫ്‌സൽ .കെ.കെ സ്വാഗതവും ചൈൽഡ് ഹെല്പ് ഡെസ്‌ക് കോ ഓർഡിനേറ്റർ സൊനാലി പിക്കാസോ നന്ദിയും പറഞ്ഞു.