കോഴിക്കോട്: കൊവിഡ് പ്രോട്ടോകോൾ പാലിച്ച് എൻട്രൻസ് കോച്ചിംഗ് സെന്ററുകൾ പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകണമെന്ന് എൻട്രൻസ് കോച്ചിംഗ് സെന്റേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കൊവിഡ് മൂലം 9 മാസമായി കോച്ചിംഗ് സെന്ററുകൾ അടച്ചിട്ടിരിക്കുകയാണ്. വരുമാനമില്ലാതെ മേഖലയിലെ അദ്ധ്യാപകരും ജീവനക്കാരും പ്രതിസന്ധിയിലാണ്. ഓൺലൈൻ ക്ലാസ് നടക്കുന്നുണ്ടെങ്കിലും വിദ്യാർത്ഥികളില്ല. വരുമാനം ലഭിക്കാത്തതിനാൽ സെന്ററുകളുടെ വാടകയും വൈദ്യുതി ബില്ലും അടക്കാനാവാതെ ഉടമകൾ ഒഴിഞ്ഞു പോകാൻ ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ടെന്നു സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ശ്രീകുമാർ പള്ളിയത്ത്, സെക്രട്ടറി കെ.പി മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് സജാദ്, മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു.