jci
സുകന്യ സമൃദ്ധി അക്കൗണ്ടിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 30 പെൺകുട്ടികൾക്ക് ചേരുന്നതിനാവശ്യമായ തുക ജെ.സി.എെ ഭാരവാഹികൾ കോഴിക്കോട് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ടിന് കൈമാറുന്നു

കോഴിക്കോട്: ജില്ലയിലെ കടൽത്തീര മേഖലയായ വെള്ളയിലും മുഖദാർ ഭാഗത്തും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 30 പെൺകുട്ടികൾക്ക് കേന്ദ്ര ക്ഷേമ പദ്ധതിയായ സുകന്യ സമൃദ്ധി അക്കൗണ്ടിൽ ചേരാൻ ജെ.സി.ഐ തുക നൽകി. കോഴിക്കോട് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ടിന്റെ ഓഫീസിൽ നടന്ന ചടങ്ങിൽ ജെ.സി.ഐ കോഴിക്കോട് പ്രസിഡന്റ് ഇലെക്ട് കുശാൽ, സീനിയർ സൂപ്രണ്ട് കെ സുകുമാരന് തുക കൈമാറി. ജെ.സി.ഐ വൈസ് പ്രസിഡന്റ് ഉസൈൻ അറാഫത്ത്, സെക്രട്ടറി തേജസ് എം ആർ , സത്യൻ എൻ (മാർക്കറ്റിംഗ്, ഇന്ത്യ പോസ്റ്റ് ),സീനിയർ സൂപ്രണ്ട് കെ.സുകുമാരൻ എന്നിവർ പങ്കെടുത്തു.