കോഴിക്കോട്: കേരള ക്ഷേത്ര സംരക്ഷണ സമിതി കോഴിക്കോട് മഹാനഗർ ജില്ലയുടെ വാർഷിക ജനറൽ ബോഡി സമ്മേളനം കോവൂർ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ കൊവിഡ്19 മാനദണ്ഡങ്ങൾ പാലിച്ചു നടന്നു.ജില്ലാ പ്രസിഡന്റ് കെ.വി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഖജാൻജി കുഞ്ഞിരാമൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.കെ മണികണ്ഠൻ വാർഷിക റിപ്പോർട്ടും ട്രഷറർ സുരേഷ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കെ.വി. രാജേന്ദ്രനെ പ്രസിഡന്റായും കെ.കെ . മണികണ്ഠനെ സെക്രട്ടറിയായും മാതൃസമിതി പ്രസിഡന്റായി അജിത കുമാരിയേയും സെക്രട്ടറിയായി നീനാ മുരളിയേയും തെരഞ്ഞെടുത്തു. .