കോഴിക്കോട്:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് കോർപ്പറേഷൻ മേഖലയുടെ ആഭിമുഖ്യത്തിൽ 'ദുരന്താനന്തര കേരള നവനിർമ്മിതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ' എന്ന വിഷയത്തിൽ വികസന ശില്പശാല നടത്തി. എം.സി. അനിൽകുമാർ ഉദ്ഘാടനം ചെയതു.പ്രൊഫ.ടി.പി. കുഞ്ഞിക്കണ്ണൻ വിഷയമവതരിപ്പിച്ചു. മണലിൽ മേഹനൻ, സതീശൻ കാരശ്ശേരി, ടി.പി.സുധാകരൻ, പെരച്ചൻ മാഷ്, ഇക്ബാൽ, ശങ്കരനാരായണൻ, കെ.സി.നാസർ, വി.ടി, പ്രഭാകരൻ കയനാട്ടിൽ എന്നിവർ പ്രസംഗിച്ചു. എം. രാമദാസൻ അദ്ധ്യക്ഷത വഹിച്ചു. വി.ഉദയകുമാർ സ്വാഗതവും സി.എം.സാലിഹ് നന്ദിയും പറഞ്ഞു.