കോഴിക്കോട്: കേരള ലളിതകലാ അക്കാഡമി സംഘടിപ്പിക്കുന്ന രമേഷ് എം.ആറിന്റെ 'ഹാഡിക്ക' ഏകാംഗ ചിത്രപ്രദർശനം നാളെ കോഴിക്കോട് ആർട്ട് ഗാലറിയിൽ ആരംഭിക്കും. വൈകീട്ട് മൂന്ന് മണിക്ക് ചിത്രകാരൻ കെ.സുധീഷ് കുമാർ ഉദ്ഘാടനം ചെയ്യും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് പ്രദർശനം. വയനാട്ടിലെ ഗോത്ര വിഭാഗക്കാരായ കാട്ടുനായ്ക്ക, പണിയ, മുള്ളുക്കുറുമ, കുറിച്ച്യ തുടങ്ങിയവരുടെ ജീവിതരീതി, ഉത്സവം, കലകൾ, ആചാരനുഷ്ഠാനങ്ങൾ,സംസ്‌ക്കാരിക പൈതൃകം എന്നിവയാണ് രമേഷിന്റെ ചിത്രങ്ങൾ. പ്രദർശനം 28ന് സമാപിക്കും.