കോഴിക്കോട്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 103-ാം ജന്മദിനം കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ പതാകദിനമായി ആചരിച്ചു. കോഴിക്കോട് സിവിൽസ്റ്റേഷനിൽ ജില്ലാ പ്രസിഡന്റ് ഡോ.യു.എസ്. ജിജിത് പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി ബീന പൂവ്വത്തിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ. അസ്മത്തുളളഖാൻ, എൻ.സി. സുനിൽകുമാർ, എം. ദിനേഷ് കുമാർ, ടി. സുഭാഷ് കുമാർ, കെ. സിദ്ധാർത്ഥൻ, എൻ.കെ. അനിൽകുമാർ, കെ.കെ. ബിജു, സബീർ സാലി, കെ. പ്രകാശൻ, മുഹമ്മദ് ജാ എന്നിവർ പ്രസംഗിച്ചു. വടകര മിനി സിവിൽസ്റ്റേഷനിൽ വിനോദ് കൃഷ്ണൻ, കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ താലൂക്ക് സെക്രട്ടറി സുനിൽകുമാർ കുഴിച്ചാലിൽ എന്നിവർ പതാക ഉയർത്തി.